വാരാണസി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പരാമര്‍ശം. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാന്‍ ആകില്ല എന്നുമായിരുന്നു നരേന്ദ്ര മോഡി പറഞ്ഞത്.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നതെന്നും മോഡി പറഞ്ഞു.
നേരത്തെയും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് മോഡി പറഞ്ഞിരുന്നു.
മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നത്.
അമ്മമാരോട് യാത്ര പറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണുള്ളതെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം.
Discussion about this post