ചെന്നൈ: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് ക്ഷണം. അതെസമയം എന്‍ഡിഎ സര്‍ക്കാരിന്റെ വിമര്‍ശകനായ കമല്‍ഹാസന്‍ ക്ഷണം ക്ഷീകരിച്ചോ എന്നത് വ്യക്തമല്ല.
നേരത്തെ തമിഴ് സൂപ്പര്‍ രജനീകാന്തും, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇവര്‍ പങ്കെടുക്കുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
മെയ് 30 വ്യാഴാഴ്ച രാത്രി ഏഴ് മണിക്കാണ് മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. കഴിഞ്ഞ തവണത്തേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായി എത്തുമെന്നും നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.