മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ രജനീകാന്തും; ക്ഷണം സ്വീകരിച്ചതായി അടുത്ത വൃത്തങ്ങള്‍

വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം താരം സ്വീകരിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി വീണ്ടും അധികാരത്തിലേറുന്ന എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പങ്കെടുക്കും.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം താരം സ്വീകരിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവര്‍ക്കൊപ്പമാണ് രജനീകാന്തും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക.

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് മോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായി എത്തുമെന്നും നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version