അനധികൃത സ്വത്ത്: റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്ക്കും സഹായി മനോജ് അറോറയ്ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വിചാരണ കോടതി വദ്രയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ വദ്രയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് വിദേശത്തു അനധികൃത സ്വത്ത് സാമ്പാദിച്ചു എന്നാണ് വദ്രക്കെതിരായ കേസ്. ജൂലൈ 17 നു കേസില്‍ വിശദമായി വാദം കേള്‍ക്കും.

Exit mobile version