അമേഠി: തന്റെ സഹായിയുടെ മരണത്തില്‍ രാഹുലിനെതിരെ പരോക്ഷ പ്രതികരണവുമായി സ്മൃതി ഇറാനി.’മെയ് 23ന് അമേഠിയെ സ്‌നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് പറഞ്ഞ് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. ആ വ്യക്തിയോട് ഞാനിപ്പോള്‍ പറയുകയാണ് നിങ്ങളുടെ സന്ദേശം എനിക്ക് വളരെ വ്യക്തമായി ലഭിച്ചിരിക്കുന്നു’ എന്നാണ് സ്മൃതി പ്രതികരിച്ചത്. അമേഠിയില്‍ തനിക്കെതിരെ മത്സരിച്ച് വിജയിച്ച സ്മൃതിക്ക് രാഹുല്‍ ഗാന്ധി സന്ദേശം അയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്മൃതി രാഹുലിനെതിരെ
പരോക്ഷ പ്രതികരണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ സഹായിയായിരുന്ന സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. മുന്‍ ഗ്രാമത്തലവന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇയാളുടെ മരണാനന്തര ചടങ്ങുകളില്‍ സ്മൃതി ഇറാനി പങ്കെടുക്കുകയും ആചാരങ്ങള്‍ തെറ്റിച്ച് ഇയാളുടെ ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു.
അതേസമയം ഇയാളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. സംശായാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമോ തര്‍ക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്പി വ്യക്തമാക്കി. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിംഗിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.