കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ പിടിച്ചു കുലുക്കിയ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇന്ന് സിബിഐ സംഘം ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊല്‍ക്കത്ത സിബഐ ഓഫീസില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് സിബിഐ സംഘം ഇന്നലെ രാത്രി രാജീവ് കുമാറിന്റെ വസതിയിലെത്തി സമന്‍സ് നല്‍കിയിരുന്നു. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് സംസ്ഥാനത്തെ മമത സര്‍ക്കാരും കേന്ദ്രത്തിലെ മോഡി സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതിന് കാരണമായിരുന്നു.
അതേസമയം, സമന്‍സ് നല്‍കിയതിന് പിന്നാലെ രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഇമിഗ്രേഷന്‍ വിഭാഗം എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസും അയച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനും സിബിഐ നീക്കം നടത്തിയേക്കും.
ഇതിനിടെ, തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥലം മാറ്റിയ അനുജ് ശര്‍മ്മ ഐപിഎസിനെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കൊല്‍ക്കത്ത കമ്മീഷണറായി നിയമിച്ചു.
Discussion about this post