കൊല്‍ക്കത്ത: ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഏഷ്യയുടെ ഐ-588 എന്ന വിമാനമാണ് അടിയന്തരമായി നിലത്ത് ഇറക്കിയത്. ബംഗളുരു വിമാനത്താവളത്തിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത് എന്നാല്‍ അപ്പോഴേക്കും വിമാനം ബന്ദോഗ്ര വിമാനത്താവളത്തില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു.
എയര്‍ ട്രാഫിക് കണ്ട്രോള് ഉടന്‍ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിരക്കിയ ശേഷം വിമാനം ഐസൊലേഷന്‍ ബേയിലേക്കു മാറ്റി. തുടര്‍ന്ന് സിഐഎസ്എഫ് എത്തി വിമാനം പരിശോധിച്ചു. സുരക്ഷാ പരിശോധനയില്‍ ഭീഷണിയൊന്നും കണ്ടെത്താനായില്ലെന്നും ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍എഷ്യ അറിയിച്ചു.
Discussion about this post