ഭുവനേശ്വര്‍: ഒഡിഷയിലെ ജഗത്സിങ്പൂരില്‍ യുവതിയെ നാട്ടുകാര്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. ശര്‍മിള മല്ല എന്ന യുവതിയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയതിനാണ് യുവതിക്ക് നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ആറുമാസമായി യുവതി മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരെയും കിടപ്പറയില്‍ ഒരുമിച്ച് കണ്ടതോടെയാണ് സംഭവം വഷളായത്. ഗ്രാമത്തില്റെ സദാചാരത്തെ കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് അയല്‍വാസി പറഞ്ഞു.
വീട്ടില്‍നിന്ന് തന്നെ വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു.
ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Discussion about this post