ന്യൂഡല്‍ഹി: നരേന്ദ്ര മോഡി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ വിദേശയാത്ര മാലി ദ്വീപിലേക്ക്. സത്യപ്രതിജ്ഞ ചെയ്യുന്ന പിന്നാലെ മാലിദ്വീപ് സന്ദര്‍ശിക്കുമെന്നാണ് വിവരങ്ങള്‍. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ മാലിദ്വീപ് അഭിനന്ദനം അറിയിച്ചിരുന്നു.
ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മോഡി ആദ്യം സന്ദര്‍ശിച്ചത് ഭൂട്ടാനായിരുന്നു. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഒന്നാം എന്‍ഡിഎ ഭരണകാലത്ത് 59 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
മെയ് മുപ്പതിന് മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം
അമേരിക്കയിലേക്കും യാത്ര നടത്തും എന്നാണ് വിവരങ്ങള്‍.