ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്ഖാന് വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ നരേന്ദ്ര മോഡിയെ ഇമ്രാന് ഖാന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മോഡിയെ അഭിനന്ദിച്ച് ട്വീറ്റും ചെയ്തിരുന്നു.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Discussion about this post