അമേഠി: തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളുടെ ശവമഞ്ചം ചുമന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. സ്മൃതി ഇറാനിക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകനെ ഇന്ന് പുലര്‍ച്ചയോടെ വെടികൊണ്ട് കൊല്ലപ്പെട്ടിരുന്നു. മുന്‍ ഗ്രാമമുഖ്യന് കൂടിയായ സുരേന്ദര്‍ സിങാണ് ശനിയാഴ്ച ആക്രമികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇയാളെ ദഹിപ്പിക്കുന്നതിനായി കൊണ്ടുപോകവേയാണ് സ്മൃതി ഇറാനി ശവമഞ്ചം ചുമന്നത്.
അമ്പത് വയസ്സുള്ള സുരേന്ദ്ര സിംഗിനെ ഞായറാഴ്ച രാവിലെയാണ് വെടികൊണ്ട് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സുരേന്ദര്‍ സിങിന്റെ വീട്ടിലെത്തിയ ആക്രമികള്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ലഖ്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടു.അമേഠിയില്‍ സ്മൃതി ഇറാനിയുടെ ജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളായിരുന്നു സുരേന്ദ്ര സിംഗ്.
അതെസമയം കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സുരേന്ദ്ര സിംഗിന്റെ കുടുംബം ആരോപിച്ചു.സംഭവത്തില്‍ അമേഠി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.
#WATCH BJP MP from Amethi, Smriti Irani lends a shoulder to mortal remains of Surendra Singh, ex-village head of Barauli, Amethi, who was shot dead last night. pic.twitter.com/jQWV9s2ZwY
— ANI (@ANI) May 26, 2019
Discussion about this post