പാട്‌ന; ആര്‍ജെഡി ബിഹാറില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ ജയിലില്‍ കഴിയുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും ആരോടും സംസാരിക്കുന്നില്ലെന്നും ജയില്‍ അധികൃതര്‍.
ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കനത്ത പരാജയമാണ് ഏറ്റ് വാങ്ങിയത്.മോഡി തരംഗം പ്രകടമായിരുന്ന 2014 ല്‍ നാല് സീറ്റ് ആര്‍ജെഡി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ നാല്‍പ്പതില്‍ 39 സീറ്റും ബിജെപി തൂത്തുവാരി. ബാക്കിയുള്ള ഒരു സീറ്റ് കോണ്‍ഗ്രസുമാണ് നേടിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും, സംസാരിക്കുന്നത് കുറഞ്ഞെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലാലു പ്രസാദ് യാദവിന് മൂന്നുനേരം ഇന്‍സുലിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയതിനാല്‍ ലാലു പ്രസാദ് യാദവിന് അതേ ഡോസില്‍ ഇന്‍സുലിന്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കാലിത്തീറ്റ കുഭകോണക്കേസിലാണ് ലാലു പ്രസാദ് ജയിലില്‍ കിടക്കുന്നത്. പതിനാല് വര്‍ഷം തടവാണ് ലാലുവിന് കോടതി വിധിച്ചിരിക്കുന്നത്.
Discussion about this post