അമേഠി: തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ സുരേന്ദര്‍ സിങാണ് ശനിയാഴ്ച ആക്രമികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമേഠി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരേന്ദര്‍ സിങിന്റെ വീട്ടിലെത്തിയ ആക്രമികള്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ലഖ്‌നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടു. കൊലപാതകത്തിന് കാരണം ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്കാനി പ്രചാരണങ്ങളില്‍ എല്ലാം സുരേന്ദര്‍ സിങ് സജീവമായി പങ്കെടുത്തിരുന്നു. അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്ന സുരേന്ദര്‍ സിങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഗ്രാമമുഖ്യന്റെ പദവി ഒഴിയുകയായിരുന്നു.
Discussion about this post