അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ് എന്‍ഡിഎ. ഇത്തവണയും പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോഡി തന്നെയാണ്. രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മ ഹീരാബെന്നിന്റെ അനുഗ്രഹത്തിനായി മോഡി ഇന്ന് അഹമ്മദാബാദിലേക്ക് പോകും.
അമ്മയുടെ അനുഗ്രഹം വാങ്ങിയതിന് ശേഷം നാളെ മോഡി വാരണാസിയിലെ
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. മെയ് 30നാകും മോഡിയുടെ സത്യപ്രതിജ്ഞ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി മോഡി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോഡിയെ രാഷ്ട്രപതി ക്ഷണിച്ചു. ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്രപതിയെ കണ്ടശേഷം മോഡി പറഞ്ഞു.
എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മോഡി ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വെച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോഡി പ്രംസഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയണമെന്നും മോഡി ജനപ്രതിനിധികളോടായി പറഞ്ഞു.
Discussion about this post