ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ കുഞ്ഞിന് നരേന്ദ്രമോഡി എന്ന് പേരിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന 23ന് ജനിച്ച മുസ്ലീം കുടുംബത്തിലെ കുട്ടിക്കാണ് നരേന്ദ്രമോഡി എന്ന് പേരിട്ടിരിക്കുന്നത്. ‘എന്റെ കുഞ്ഞിന് നരേന്ദ്ര മോഡിയെന്നാണ് പേരിട്ടിരിക്കുന്നത്.
കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോഡി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്’. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോടാണ് കുട്ടിയുടെ അമ്മ മേനജ് ബിഗം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോഡിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു.