ന്യൂഡല്‍ഹി: ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശു പോലും കിട്ടിയില്ല.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്കാണ് പണത്തിന്റെ പിന്‍ബലമുണ്ടായിട്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറിയത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ സമ്പന്നനായിരുന്നു രമേശ് കുമാര്‍ ശര്‍മ്മ.
പാടലീപുത്രയില്‍ ബിഎസ്പി, ബിജെപി, ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്ക് ആകെ 1558 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച കാശും പോയി. 1107 കോടി രൂപയുടെ ആസ്തിയാണ് രമേശ് കുമാര്‍ ശര്‍മ്മയ്ക്കുള്ളത്.
എന്നാല്‍ രാജ്യത്തെ ധനികരായ മറ്റുസ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നകുല്‍നാഥും (660 കോടി രൂപയുടെ ആസ്തി) കന്യാകുമാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വസന്തകുമാറും (417 കോടി രൂപയുടെ ആസ്തി)വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.
Discussion about this post