തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവിലയില്‍ ദിവസേന വര്‍ദ്ധനവ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിന് ലിറ്ററിന് 27 പൈസയും പെട്രോളിന് 13 പൈസയുമാണ് കൂട്ടിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പിന് ശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.
Discussion about this post