ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന. സംഘടനാ തലത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രാഹുല്‍ രാജിവയ്ക്കണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.
അതേസമയം, നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.