മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ നരേന്ദ്രമോഡിയെ അഭിനന്ദിച്ച് കായിക താരങ്ങള്‍ രംഗത്ത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് ആയിരുന്ന വിരേന്ദര്‍ സെവാഗ്, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ്, ശിഖര്‍ ധവാന്, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ ഇതിനോടകം രംഗത്ത് വന്നു.
‘ബിജെപിക്കും നരേന്ദ്ര മോഡിക്കും രണ്ടാം ഇന്നിങ്സിന് അഭിനന്ദനങ്ങള്‍. മുന്നിലുള്ളത് മികച്ച അഞ്ചു വര്‍ഷങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു’. ഇങ്ങനെയായിരുന്നു ധവാന്റെ ട്വീറ്റ്.
‘പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്, നിങ്ങള്‍ക്ക് അഭിനന്ദനം, ഒപ്പം എല്ലാ ആശംസയും നേരുന്നു’. സാനിയ മിര്‍സയുടെ ട്വീറ്റ്.
Discussion about this post