അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്. മൂന്ന് നിലകെട്ടിടത്തില്‍ രണ്ടും മൂന്നും നിലകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലന കേന്ദ്രമായിരുന്നു.
തീപിടിച്ച സമയത്ത് 18വയസിന് താഴെയുള്ള 35 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് തീപിടിച്ചതോടെ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴെക്ക് ചാടിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. പല വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക് പറ്റി.
അതെസമയം അപകടത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും, വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മോഡി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.