ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജി കത്ത് രാഷ്ട്രപതിക്ക് കൈമാറി. രാഷ്ട്രപതിയെ നേരില്‍ കണ്ടാണ് രാജി കത്ത് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതെസമയം രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെയോ മറ്റന്നാളോ മോഡിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കാണും. 29ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം. 29ന് അഹമ്മദാബാദില്‍ എത്തി അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങും. തുടര്‍ന്ന് രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
അതെസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്ലി പുതിയ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ല. ജയ്റ്റ്ലിയില്ലെങ്കില്‍ പിയൂഷ് ഗോയലാകും ധനമന്ത്രി. ഗുജറാത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അമിത്ഷാ മന്ത്രിസഭയില്‍ രണ്ടാമനാകും എന്ന ചര്‍ച്ചകള്‍ സജീവമാണ്. അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി തുടര്‍ന്നാല്‍ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി.
രാജ്യത്ത് ബിജെപി നേടിയ വന്‍ വിജയത്തിന് ശേഷം മോഡി ഇന്ന് മുതിര്‍ന്ന നേതാക്കളായ എ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കണ്ടു. ഒപ്പം അമിത്ഷായും എത്തി. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.
Discussion about this post