ഗാന്ധി നഗര്‍: ഗുജറാത്ത് സൂറത്തില്‍ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 18 പേര് മരിച്ചു. സൂറത്തില്‍ സാരസ്ഥാന മേഖലയിലുള്ള ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയില്‍ ആണ് തീപിടിത്തം ഉണ്ടായത്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ 18യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കെട്ടിടത്തില്‍ തീപിടിച്ച കാരണം വ്യക്തമല്ല.
സംഭവസമയത്ത് കെട്ടിടത്തില്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൂറത് പോലീസ് കമ്മീഷണര്‍ സതീഷ് കുമാര്‍ മിശ്ര അറിയിച്ചു. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
Discussion about this post