ന്യൂഡല്‍ഹി; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റില്‍ ട്രാഫിക് ജാം. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയിലെ നീണ്ട ക്യൂവാണ് രൂപപ്പെട്ടിരിക്കുന്നത്. കൊടും തണുപ്പില്‍ ട്രാഫിക് ജാമില്‍ പെട്ട രണ്ട് ഇന്ത്യന്‍ പര്വ്വതാരാഹോകര് മരിച്ചു.
കല്‍പ്പന ദാസ് എന്ന യുവതിയും മറ്റൊരു ഇന്ത്യക്കാരനുമാണ് മരിച്ചത്. എവറസ്റ്റ് കയറാന്‍ വളരെ അധികം ആളുകളാണ് കാത്തിരിക്കുന്നത്. ഇതാണ് വലിയ ട്രാഫിക് ജാമിന് കാരണമായത്. 320 ഓളം പേരാണ് എവറസ്റ്റ് കയറാന്‍ കാത്തിരിക്കുന്നത്. കൊടുതണുപ്പില്‍ ദീര്‍ഘനേരം ക്യൂവില്‍ നിന്നവരില്‍ ചിലര്‍ മരിച്ചെന്നും ഇതില്‍ രണ്ടുപേര്‍ ഇന്ത്യാക്കാരാണെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.
കല്‍പ്പന ദാസ് എന്ന 52 കാരിയായ ഇന്ത്യാക്കാരി കൊടുമുടി താണ്ടി തിരികെ ഇറങ്ങുമ്പോഴാണ് മരിച്ചത്. 27 കാരനായ മറ്റൊരു ഇന്ത്യാക്കാരന് നീണ്ട 12 മണിക്കൂറോളം ക്യൂവില്‍ നിന്നതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയിലെ നീണ്ട ക്യൂവിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
This photo of the queue at the Hillary Step on Everest yesterday is wild… pic.twitter.com/KnMvlMiX0l
— elaine corden (@elainecorden) May 24, 2019
Discussion about this post