ന്യൂഡല്‍ഹി: ടിക് ടോക് സെലിബ്രിറ്റിയായ ജിം ട്രെയ്‌നറെ വെടിവെച്ച് കൊന്ന കേസില്‍ 17കാരന്‍ അറസ്റ്റില്‍.
സംഭവത്തില്‍ മോഹിത് മോര്‍ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. മോഹിത്തിന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദ്വാരകയിലെ ദുല്‍സിറസ് ഗ്രാമത്തിന് അടുത്തുവെച്ചാണ് പ്രതിയെ ഡല്‍ഹി പോലീസ് പിടികൂടിയത്.
മെയ് 14 നാണ് മോഹിത് മോര്‍ കൊല ചെയ്യപ്പെട്ടത്. ജിമ്മില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പ്രതികാരമായിട്ടായിരുന്നു കൊല. മോഹിത്ത് പ്രതിയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നാണംകെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി മോഹിത്തിനെ കൊല്ലാന്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ജിമ്മില്‍ എത്തി.
എന്നാല്‍ ആ സമയം മോഹിത്ത് ജിമ്മില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതി മോഹിത്തിന്റെ ഫോണില്‍ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചു. ശേഷം മോഹിത് ഉള്ള സ്ഥലത്തേക്ക് കൂട്ടുകാര്‍ക്കൊപ്പം എത്തി ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൂട്ടു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.