ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ചിട്ടും സ്വന്തം മണ്ഡലം പോലും നഷ്ടപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി രാജിവെയ്ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ. ആത്മാഭിമാനവും രാഷ്ട്രീയ പ്രായോഗികതയും കണക്കിലെടുത്ത് കോണ്‍ഗ്രസ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. പക്ഷേ കോണ്‍ഗ്രസിന് ഇത് രണ്ടുമില്ല. രാമചന്ദ്രഗുഹ ആരോപിച്ചു.
അതേസമയം രാഹുല്‍ഗാന്ധി രാജിക്ക് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി രാഹുല്‍ രാജിക്കാര്യം സംസാരിച്ചതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. വാര്‍ത്താസമ്മേളനം വിളിച്ച് രാജിക്കാര്യം അറിയിക്കാനാണ് പാര്‍ട്ടി തീരുമാനം.
മെയ് 25 ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചനകള്‍ ഉണ്ട്. നാളെ അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരുന്നത് രാജിക്കാര്യം തീരുമാനിക്കാനാണെന്നും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കാനാണ് സോണിയ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയും അമേഠിയിലെ പരാജയവും കാരണം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
It is astonishing that Rahul Gandhi has not yet resigned as Congress President. His party performed very poorly; he lost his own pocket borough. Both self-respect, as well as political pragmatism, demand that the Congress elect a new leader. But perhaps the Congress has neither.
— Ramachandra Guha (@Ram_Guha) May 24, 2019
Discussion about this post