ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് പിന്നാലെ മുന്‍ഗാമികളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും. മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് മോഡിയും അമിത് ഷായും പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചത്.
‘ആദരണീയനായ അദ്വാനി ജീയെ സന്ദര്‍ശിച്ചു. ബിജെപിയുടെ ഈ വിജയത്തിന് പിന്നിലും, പാര്‍ട്ടി രൂപീകരണത്തിനും, ഒരു പുതിയ തത്വശാസ്ത്ര ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും ദശാബ്ദങ്ങള്‍ ചിലവഴിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാന്മാരാണ്. ‘ അദ്വാനിയെ സന്ദര്‍ശിച്ച ശേഷം മോഡി ട്വിറ്ററില്‍ കുറിച്ചു. അദ്വാനിയുടെ കാല് തൊട്ടു വണങ്ങുന്ന ചിത്രവും മോഡി ഇതിനൊപ്പം പങ്കുവെച്ചു.
പിന്നാലെയാണ് മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിക്കാനെത്തിയത്. ‘ വളരെ പ്രഗത്ഭനായ പണ്ഡിതനും ബൗദ്ധിക മേന്മയുള്ളയാളുമാണ് ഡോ.മുരളി മനോഹര്‍ ജോഷി. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ മറക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. ബിജെപിയെ ശക്തിപ്പെടുത്താനായി നിരന്തരം പ്രവര്‍ത്തിച്ച അദ്ദേഹം ഞാനുള്‍പ്പെടെയുള്ള നിരവധി കാര്യകര്‍ത്താക്കള്‍ക്ക് ഗുരുസ്ഥാനീയനാണ്..’ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷം മോഡി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post