ചണ്ഡീഗഡ്: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍നിര പാര്‍ട്ടികള്‍ മാത്രമല്ല സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും തോല്‍വിയോടെ അങ്കലാപ്പിലായിരുന്നു. ബിജെപി ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അപ്രധാനികളായി മാറുകയായിരുന്നു. ഇതിനിടെയാണ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത്.
തന്റേത് ഒമ്പതംഗ കുടുംബമാണെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കുടുംബം തന്നെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെറും അഞ്ചു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തന്റെ പരാജയത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞത്.
വോട്ടിങ് മെഷീനില്‍ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
Discussion about this post