ഹൈദരാബാദ്: യുവതി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദ് വിക്ടോറിയ മെമ്മോറിയല്‍ സ്റ്റേഷനില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതി ചൊവ്വാഴ്ച്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ യുവതിക്ക് നിസാര പരിക്കേറ്റു. കുടുംബ പ്രശ്നങ്ങളാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് പോലീസ് യുവതിയുടെ വീട്ടുകാരെയും ചോദ്യം ചെയ്തു. വിവാഹിതയായ യുവതിക്ക് ഒരു കുഞ്ഞ് ഉണ്ട്. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ സ്റ്റേഷനില്‍ നിന്നും യുവതി തിരക്കേറിയ റോഡിലേക്ക് എടുത്ത് ചാടി. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്നവര്‍ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Discussion about this post