ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്ത് കിട്ടിയ അടിയെന്ന് പ്രകാശ് രാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പ്രകാശ് മത്സരിച്ചത്. ആകെ 15000 വോട്ടുകളാണ് പ്രകാശ് രാജിന് നേടാനായത്.
ബിജെപിയിലെ പിഎസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് ബംഗളൂരു സെന്‍ട്രലില്‍ നടന്നത്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ തന്റെ വോട്ടിന്റെ അക്കങ്ങള്‍ കൂടാത്തതില്‍ ക്ഷുഭിതനായി പ്രകാശ് രാജ് ഓഫീസില്‍ നിന്ന് ഇറങ്ങി പോയിരുന്നു.
അതേസമയം കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുമ്പോള്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തിയിരിക്കുകയാണ്. മികച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Discussion about this post