തെലങ്കാന: ആന്ധ്രപ്രദേശില്‍ കനത്ത ഭൂരിപക്ഷത്തില്‍ വൈഎസ്ആര്‍ മുന്നേറ്റം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്ന അവസരത്തില്‍ ആന്ധ്രാപ്രദേശില്‍ രാജിക്കൊരുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവില്‍ ടിഡിപിക്ക് 25 സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ 149 സീറ്റുകളുമായി മുന്നേറുകയാണ് വൈഎസ്ആര്‍സിപി. കോണ്‍ഗ്രസിനും ബിജെപിക്കും ഒരു സീറ്റുപോലും ഇവിടെ നേടാനായില്ല.
ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയുടെ വിജയ കുതിപ്പ് തുടരുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്. നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് വൈഎസ്ആര്‍സിപി നേതൃത്വം അറിയിച്ചു. ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രിയായി ജഗന് മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കുപ്പം മണ്ഡലത്തില്‍ ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു വൈഎസ്ആര്‍പി സ്ഥാനാര്‍ത്ഥി ചന്ദ്രമൗലിയേക്കാള്‍ ഏറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
Discussion about this post