പാട്ന: ഇടതുപക്ഷത്തിന് എറെ പ്രതീക്ഷയുണ്ടായിരുന്ന സീറ്റുകളിലൊന്നായ ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സിപിഐയുടെ താര സ്ഥാനാര്‍ത്ഥിയും ജെഎന്‍യു സമര നേതാവുമായ കനയ്യ കുമാര്‍ തോല്‍വിയിലേക്ക്. ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ് ആണ് ബെഗുസരായില്‍ വിജയത്തോടടുക്കുന്നത്. സംസ്ഥാനത്തെ ജെഡിയു- ബിജെപി സര്‍ക്കാരിനും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനും എതിരായ ഭരണവിരുദ്ധ വികാരം മുതലെടുത്ത് വിജയിക്കാമെന്നായിരുന്നു ഇടതുപക്ഷം പ്രതീക്ഷിച്ചത്.
എന്നാല്‍, ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതാണ് സിപിഐയ്ക്ക് വിനയായത്. ഇതോടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകുകയും ബിജെപി സ്ഥാനാര്‍ത്ഥി പാട്ടും പാടി ജയത്തിലേക്ക് ചലിക്കുകയുമായിരുന്നു.
ഇടത് ആശയങ്ങളും ജനകീയ വിഷയങ്ങളും ഉയര്‍ത്തി ബെഗുസരായിയില്‍ കനയ്യ കുമാര്‍ മത്സരിച്ചപ്പോള്‍ തീവ്ര നിലപാടുകളുള്ള ഗിരിരാജ് സിങിനേയാണ് ബിജെപി കളത്തിലിറക്കിയത്. ദേശീയതയും തീവ്ര നിലപാടുകളും ഉയര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണത്തെ മറികടക്കാന്‍ കനയ്യ കുമാറിന് സാധിച്ചില്ല എന്നാണ് സൂചന.
Discussion about this post