ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണേക്കുമെന്ന് പുതിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് സൂചനകളുമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണം എത്തിയിട്ടില്ല. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റിലും 23 സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
നേരത്തെ എച്ച്ഡി കുമാരസ്വാമി ജെഡിഎസ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കുമാരസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചത്. സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്‌ലി തുടങ്ങിയവരെല്ലാം പിന്നിലാണ്.
അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടനെ ബിജെപിയിലേയ്ക്ക് കൂറുമാറുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ അവകാശ വാദം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങളും യെദ്യൂരപ്പ നടത്തി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
Discussion about this post