ഭുവനേശ്വര്‍: നവീന്‍ പട്നായിക് സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഒഡീഷ ഭരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയില്‍ ബിജു ജനതാദള്‍ മികച്ച കുതിപ്പ് തുടരുകയാണ്. 97 സീറ്റിലാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ മികച്ച കുതിപ്പ് തുടരുന്നത്.
27 സീറ്റില്‍ ലീഡുമായി ബിജെപി പിന്നിലുണ്ട്. കോണ്‍ഗ്രസിന് 14 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഒഡീഷ നിയമസഭയില്‍ 147 സീറ്റുകളാണുള്ളത്. 74 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യമായിട്ടുള്ളത്.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്നായികിന്റെ മരണത്തെ തുടര്‍ന്നാണ് നവീന്‍ പട്നായിക് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്.
Discussion about this post