സ്‌ക്രീനില്‍ നോക്കി, തന്റെ വോട്ട് മാത്രം കൂടുന്നില്ല; കുപിതനായി കേന്ദ്രത്തില്‍ നിന്ന് സ്ഥലംവിട്ട് പ്രകാശ് രാജ്!

വോട്ടുകള്‍ കൂടുമ്പോഴും കുറയുമ്പോഴും അതിനനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയുടെയും അണികള്‍ കൈയ്യടികളും കൂക്കിവിളിച്ചും സ്വാഗതം ചെയ്യുന്നു.

ബംഗളൂരു: ബംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയിലെ പിഎസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഈ സാചര്യത്തില്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ പ്രകാശ് രാജ് ആണ്. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളില്‍ അക്കങ്ങള്‍ ഏറിയും കുറഞ്ഞും വന്നു കൊണ്ടിരിക്കുന്നു.

വോട്ടുകള്‍ കൂടുമ്പോഴും കുറയുമ്പോഴും അതിനനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയുടെയും അണികള്‍ കൈയ്യടികളും കൂക്കിവിളിച്ചും സ്വാഗതം ചെയ്യുന്നു. ഇതിനിടയില്‍ സംഘര്‍ഷ ഭരിതമായ മനസോടെയാണ് പ്രകാശ് രാജ് ഇരുന്നിരുന്നത്. മറ്റുള്ള രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പോരാട്ടം ഒരു ലക്ഷം വീതം വോട്ടുകള്‍ നേടി ഇഞ്ചോടിഞ്ച് തന്നെ മുന്നോട്ടു നീങ്ങി. എന്നാല്‍ മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേര്‍ക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല.

കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവില്‍ കുപിതനായി പോളിംഗ് കേന്ദ്രത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ശേഷം സ്വന്തം വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി. ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന നേരത്ത് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ലേഡിനേക്കാള്‍ കുറവായിരുന്നു പ്രകാശ് രാജിന്റെ വോട്ടുകള്‍. ഇപ്പോള്‍ ലീഡ് 20,000 ആണ്. പ്രകാശ് രാജിന്റെ വോട്ട് 10,000വും ആണ്.

Exit mobile version