ഭോപ്പാല്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍ വീണ്ടും ബിജെപി തരംഗനമാണ്. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍ ആണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 168901 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രജ്ഞ.
2008 മാലേഗാവ് സ്ഫോടനത്തില്‍ 9 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് പ്രജ്ഞ. ഏപ്രിലിലാണ് പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങിന് 44 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പ്രജ്ഞാ സിങിന് 55 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ബിജെപിക്കെതിരെ ‘കാവി ഭീകരര്‍’ എന്ന വാക്ക് കൊണ്ട് വന്നത് ദിഗ് വിജയ് സിങ് ആണെന്നും അയാളെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് പ്രജ്ഞയെ കളത്തിലിറക്കിയതെന്നും നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളിലൂടെയും വര്‍ഗീയ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധയായ സ്ഥാനാര്‍ത്ഥി കൂടിയാണ് പ്രജ്ഞാ സിങ് താക്കൂര്‍. വര്‍ഷങ്ങളായി ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഭോപാല്‍.
Discussion about this post