ന്യൂഡല്‍ഹി: വിവിപാറ്റുകള്‍ എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ വിവി പാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post