അയോധ്യ: റംസാന് വ്രതം നോറ്റിരിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്കായി ഇഫ്താര്‍ വിരുന്ന് ഒരുക്കി അയോധ്യയിലെ സീതാ രാമ ക്ഷേത്രം. മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശങ്ങള്‍ പകര്‍ന്ന് ഇരു മതത്തിലും വിശ്വസിക്കുന്നവര്‍ ക്ഷേത്രത്തില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്.
പൂജാരി യുഗാല് കിഷോറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. എല്ലാ ആഘോഷങ്ങളും ഒരേ മനസ്സോടെ ആചരിക്കേണ്ടവയാണെന്ന് യുഗാര്‍ കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വര്‍ഷവും ഹിന്ദു സഹോദരങ്ങള്‍ക്കൊപ്പം നവരാത്രി ആഘോഷിക്കാറുണ്ടെന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത മുജമ്മില്‍ ഫിസ പറഞ്ഞു.
‘പ്രത്യേക അജണ്ടയുള്ള ചിലര്‍ ഇരു മതവിഭാഗങ്ങളും ഇങ്ങിനെ ഒന്നിച്ചിരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ യുഗാല് കിഷോറിനെ പോലുള്ളവര്‍ ഈ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുകയാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമല്ല, സ്നേഹമാണ് യുഗാല് കിഷോര്‍ പങ്കുവയ്ക്കുന്നത്,’ മുജമ്മില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post