ന്യൂഡല്‍ഹി: മാല മോഷണം പിടിക്കപ്പെട്ടാല്‍ ശിക്ഷ 10 വര്‍ഷമാക്കുന്ന ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഗുജറാത്തിലാണ് നിയമം പ്രബല്യത്തിലായത്. മാല പിടിച്ചു പറിച്ച് കൊണ്ട് പോയാല്‍ ശിക്ഷ നേരത്തെ മൂന്ന് വര്‍ഷം തടവായിരുന്നു. ഇതാണ് പത്ത് വര്‍ഷമാക്കിയത്.
10 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് പുതിയ നിയമപ്രകാരം ശിക്ഷ. കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് നിയമസഭ ഈ നിയമം പാസാക്കിയത്. മാല പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പൊട്ടിച്ചാല്‍ പത്ത് വര്‍ഷവുമാണ് ശിക്ഷ.
മാല പൊട്ടിക്കുന്നതിനിടയില്‍ ശാരീരികമായി മുറിവേല്‍പ്പിച്ചാലോ. മാല പൊട്ടിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആക്രമണം നടത്തിയാലോ ശിക്ഷ കടുക്കും.
Discussion about this post