ന്യൂഡല്‍ഹി; സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു. ലോക്സഭാ ഫലപ്രഖ്യാപനം കഴിഞ്ഞുള്ള അടുത്ത ദിവസം സത്യപ്രതിജ്ഞ ഉണ്ടായേക്കും. കൊളീജ്യം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി നിയമന ഉത്തരവ് ഇറക്കിയത്.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബോംബെ ഹൈക്കോടതി ജഡ്ജി ബിആര്‍ ഗവായ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്.
നാലു പുതിയ ജഡ്ജിമാരെ നിയമിച്ചതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മുഴുവന്‍ തസ്തികകളും നികത്തപ്പെട്ടു.
Discussion about this post