ബീഹാര്‍; വൃദ്ധപിതാവിനെയും മകളെയും ക്രൂരമായി തല്ലിചതിച്ച് മരത്തില്‍കെട്ടിയിട്ടു ഗുണ്ടകള്‍. ഗ്രാമത്തിലെ
വ്യദ്ധന്റെ ഭൂമി കയ്യേറാന്‍ വന്ന നവാബ് മിയയെയും ഗുണ്ടകളെയും ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.
തിങ്കളാഴ്ച്ചയാണ് സംഭവം , ബീഹാറിലെ സമസ്തിപ്പൂര്‍ ജില്ലയിലുള്ള വിഭൂതിപ്പൂര് പോലീസ് സേറ്റഷനതിര്ത്തിയിലെ ഭൂസ്വര്‍ ഗ്രാമത്തില്‍ ഒരു സമ്പന്നനും അയാളുടെ ഗുണ്ടകളും നടത്തിയ നരയാട്ടിന്റെ ചിത്രമാണിത്.
ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ റഹിം എന്ന വൃദ്ധന്റെ ഭൂമി കയ്യേറാന്‍ വന്ന ഗ്രാമത്തിലെത്തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ധനവാനും ഭൂമാഫിയയും ആയ നവാബ് മിയയെയും ഗുണ്ടകളെയും തടഞ്ഞ അദേഹത്തെ അവര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. റഹീമിനെ രക്ഷിക്കാനോടിവന്ന മകള്‍ റുക്സാനയെയും അവര്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്തു. ഇരുവരെയും രക്ഷിക്കാന്‍ വന്ന റഹീമിന്റെ ഭാര്യയെ അവര്‍ തല്ലിയോടിക്കുകയായിരുന്നു.
ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തി പോലീസിനെ അറിയിച്ചെങ്കിലും അടുത്തുചെല്ലാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഗുണ്ടകള്‍ പോയശേഷമാണ് അവരെ ബന്ധനത്തില്‍ നിന്നു മോചിതരാക്കിയത്. പോലീസ് അന്വേണം നടക്കുകയാണ്. പ്രധാനപ്രതി നവാബ് മിയ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞു.
സ്വതന്ത്രഭാരതത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് അപമാനകരമാണ്. പലപ്പോഴും വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്.