കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടുകൊടുമുടികള്‍ കീഴടക്കി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യക്കാരന്‍. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റും ഉയരത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ലോസ്‌തെ കൊടുമുടിയുമാണ് മുംബൈ സ്വദേശിയായ കേവല്‍ ഹിരന്‍ കക്ക എന്ന 28ക്കാരന്‍ കീഴടക്കിയത്. ഈ ചെറുപ്പക്കാരന് ഇതിനായി ആറ് ദിവസമേ വേണ്ടി വന്നുള്ളു.
ഈ മാസം 16നാണ് 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. തുടര്‍ന്ന് ഒരാഴ്ച പിന്നിടുന്നതിനു മുന്‍പേ 8,526 മീറ്റര്‍ ഉയരമുള്ള ലോസ്‌തെ കൊടുമുടിയും കീഴടക്കി. ഉയരത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ലോസ്‌തെ കൊടുമുടി.
മെയ് 14ന് ഈ വര്‍ഷത്തെ മലകയറ്റ സീസണ്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെയുണ്ടായ നേട്ടം പര്‍വതാരോഹകര്‍ക്ക് ആവേശമായി.