അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗോശാലയില്‍വെച്ച് പശുക്കളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടിയത്. കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ് പശുക്കളെ പീഡിപ്പിച്ചതായി ജീവനക്കാര്‍ അറിഞ്ഞത്. പിന്നീട് രാജ്കുമാര്‍ വീണ്ടും ഗോശാലയിലെത്തിയപ്പോഴാണ് ഇയാളെ ജീവനക്കാര്‍ പിടികൂടിയത്. അതേസമയം, ഗോശാല ജീവനക്കാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട്.
പ്രതിയ്ക്കെതിരെ ഐപിസി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്എസ്പി ജോഗേന്ദ്ര കുമാര്‍ അറിയിച്ചു. നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍. മദ്യലഹരിയില്‍ ചെയ്തതാണെന്നും ജീവനക്കാരും പോലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ ഇന്ത്യാടുഡേയോട് പറഞ്ഞു.
Discussion about this post