ന്യൂഡല്‍ഹി;ഈ തെരഞ്ഞെടുപ്പ് ആരെയും തോല്‍പ്പിക്കാനായിരുന്നില്ല, തനിക്കിത് ആത്മീയ യാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിളിച്ച് ചേര്‍ത്ത മന്ത്രിമാരുടെ യോഗത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം. ഈ തെരഞ്ഞെടുപ്പില്‍
ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് പിറ്റേ ദിവസമായ 24, 25 തീയ്യതികളിലായി മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശം നല്കി.
ഇന്ന് വൈകിട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് , നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്ലി, ജെപി നദ്ദ, പ്രകാശ് ജാവേദ്ക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post