മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് അയോധ്യയിലെ ക്ഷേത്രം; റംസാന്‍ നോമ്പെടുത്ത മുസ്ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഈ ക്ഷേത്രം

. അന്നാട്ടിലെ മുസ്ലീം സഹോദരങ്ങള്‍ക്കായി ഹിന്ദു കൂട്ടായ്മയാണ് ഇഫ്താര്‍ ഒരുക്കിയത്.

അയോധ്യ: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള വര്‍ഗ്ഗീയ പ്രചരണങ്ങളേയും നാളുകള്‍ക്കു മുമ്പത്തെ പുകഞ്ഞ അസ്വസ്ഥതകളേയും തള്ളിക്കളഞ്ഞ് അയോധ്യയിലെ ക്ഷേത്രത്തില്‍ ഇഫ്താര്‍ ഒരുങ്ങി. അന്നാട്ടിലെ മുസ്ലീം സഹോദരങ്ങള്‍ക്കായി ഹിന്ദു കൂട്ടായ്മയാണ് ഇഫ്താര്‍ ഒരുക്കിയത്.

അയോധ്യയിലെ 500 വര്‍ഷം വര്‍ഷം പഴക്കമുള്ള സരയൂ കുഞ്ച് ക്ഷേത്രമാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായത്. റമദാന്‍ കാലത്ത് നോമ്പെടുക്കുന്നവര്‍ക്കായി സരയൂ കുഞ്ചില്‍ ഒരുങ്ങിയ ഇഫ്താര്‍ വ്യത്യസ്തമായ അനുഭവമായി മാറുകയായിരുന്നു. അയോധ്യ – ബാബറി തര്‍ക്ക ഭൂമിക്ക് സമീപത്താണ് സരയൂ കുഞ്ച് ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

അയോധ്യയില്‍ സമാധാനവും ഐക്യവും പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയ നിഷ്പക്ഷമായ പ്രവര്‍ത്തനമാണ് തങ്ങളുടേതെന്നും ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ജുഗള്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറയുന്നു. റമസാന്‍ മാസത്തില്‍ മുസ്‌ളീം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്നത് ക്ഷേത്രത്തില്‍ പാരമ്പര്യമായി നടന്നുപോരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നേരത്തെ അയോധ്യയിലെ പ്രശസ്ത ക്ഷേത്രമായ ഹനുമാന്‍ ഗാര്‍ഹിയില്‍ വെച്ചായിരുന്നു ഇഫ്ത്താര്‍ ഒരുക്കിയിരുന്നത്.

Exit mobile version