വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് വയസുകാരന് കാറിനകത്ത് ശ്വാസം മുട്ടി മരിച്ചു. മകന് കാറിനു അകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന് കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്നാണ് എട്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേര്‍സിലാണ് സംഭവം നടന്നത്.
ഒരു ലെഫ്റ്റനന്റ് കമാന്ററുടെ വീട്ടില്‍ ജോലി ചെയ്ത ആളിന്റെ മകനാണ് മരിച്ചത്. കാര്‍ വൃത്തിയാക്കിയ ശേഷം മകന് അകത്തുള്ള കാര്യമറിയാതെ അച്ഛന് കാറടച്ചു. ശ്വാസംമുട്ടി മരണത്തോട് കുട്ടി മല്ലടിക്കുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയെ കാണാതായി തെരച്ചില്‍ തുടരുന്നതിനിടെ ലെഫ്റ്റനന്റ് കമാന്ററാണ് കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. നേവി ക്വാര്ട്ടേര്സിനകത്ത് അന്വേഷണം നടത്താന്‍ അനുമതി തേടിയതായി പോലീസ് അറിയിച്ചു.
Discussion about this post