ന്യൂഡല്‍ഹി: വിവാദമായ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കിയ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മൗന വ്രതത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ മൗനവ്രതത്തിലായിരിക്കുമെന്ന് പ്രജ്ഞാ അറിയിച്ചു.
തന്റെ വാക്കുകള്‍ രാജ്യത്തിന്റെ വികാരത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും. മൂന്നു ദിവസത്തേക്ക് താന്‍ മൗനവ്രതത്താലായിരിക്കുമെന്നും പ്രജ്ഞാ ട്വീറ്റ് ചെയ്തു.
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ ദേശസ്‌നേഹിയണെന്ന് പ്രജ്ഞാ പറഞ്ഞത് വലിയ വിവാദമായിരുന്നു.പ്രസ്താവനയ്ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ പ്രജ്ഞയെ തള്ളി മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രംഗത്ത് വരുകയും ചെയ്തു.