ന്യൂഡല്‍ഹി: നോമ്പ് തുറക്കാന്‍ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് മാതൃകയായി. റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞദിവസം എയര്‍ഇന്ത്യ വിമാനത്തില്‍ തനിക്കുണ്ടായ നല്ല അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്.
‘ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന്‍ ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്‍കി. നോമ്പായതിനാല്‍ ഒരു കുപ്പി കൂടി തരാമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ നിങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റത് എന്തിനാണെന്നും സീറ്റില്‍ പോയി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കം രണ്ട് സാന്‍ഡ് വിച്ചുമായി അവര്‍ എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പറഞ്ഞു’ . മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍.
എന്തായാലും എയര്‍ഇന്ത്യയിലെ ആ എയര്‍ഹോസ്റ്റസിനെ ഇപ്പോള്‍ കൈയടികളോടെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
On my way back to Delhi in @airindiain Alliance from Gorakhpur: Iftar time was nearing so I walked up to cabin crew member Manjula, asked for some water. She gave me a small bottle. I asked, “can I pls have 1 more bottle since I’m fasting?”
Manjula replied, “why did you… pic.twitter.com/QaMoAR5CqC— Rifat Jawaid (@RifatJawaid) May 18, 2019