അമരാവതി: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പുകള്‍ ഇന്നലെ അവസാനിച്ചതോടെ രാജ്യത്തെ വിവിധ മാധ്യമ, സര്‍വേസ്ഥാപനങ്ങള്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട് അമ്പരപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഈ ഫലങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഞായറാഴ്ച പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ ഫലങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. ”എക്‌സിറ്റ് പോള്‍ യഥാര്‍ഥ ഫലമല്ല. അതു നാം മനസ്സിലാക്കണം. 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നു” -അദ്ദേഹം പറഞ്ഞു.
ഗുണ്ടൂരിലെ ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ”വോട്ടെണ്ണല്‍ നടക്കുന്ന 23 വരെ എല്ലാവരും തങ്ങള്‍ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കും. അതിനൊരടിസ്ഥാനവുമില്ല. അതിനാല്‍, 23-നായി കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനത്തിനും (ആന്ധ്രാപ്രദേശ്) ഒരു നേതാവും സ്ഥിരസര്‍ക്കാരും ആവശ്യമാണ്. അത്രതന്നെ” -അദ്ദേഹം പറഞ്ഞു.
Discussion about this post