പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് പുരോഗമിക്കുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് തലകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളുടെ ചിത്രമാണ്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇരുവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തിയതാണ് വൈറലാകുന്നത്.
ബിഹാറിലെ പാറ്റ്നയിലാണ് തലകള്‍ തമ്മില്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന സബയും ഫറയും വോട്ട് ചെയ്തത്. സയാമിസ് ഇരട്ടകള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പുറത്തുവിട്ടത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒരുമിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെങ്കില്‍, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാള്‍ക്കും പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു.
പാവപ്പെട്ട കുടുംബത്തിലാണ് ഇവരുടെ ജനനം. തങ്ങളുടെ ഇല്ലായ്മയില്‍ നിന്നും മക്കളെ വേര്‍പ്പെടുത്താന്‍ വേണ്ട ചികിത്സകള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ മാതാപിതാക്കള്‍ നടത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമായി.
Patna: Conjoined sisters Saba & Farah cast their votes as separate individuals with independent voting rights for the first time. #Bihar #LokSabhaElections2019
(Pictures courtesy- Election Commission) pic.twitter.com/t0ZFucfQiU— ANI (@ANI) May 19, 2019
Discussion about this post