ബംഗളൂരു: ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. വെങ്കടേഷ് എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്നം താമസിക്കുന്ന ബംഗളൂരുവിലെ വ്യാലികവല് എന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന വിവരം എംഎല്‍എ തന്നെയാണ് പോലീസില്‍ വിളിച്ച് അറിയിച്ചത്. പോലീസ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക്ക് പരിശോധനയ്ക്കായി ലബോറട്ടറിയിലക്ക് അയച്ചു. ബോംബ് സ്ക്വാഡ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post